പുതിയ മലയാളം ഫോണ്ട് - 3 | New Malayalam Font! FREE!


പുതിയ മലയാളം ഫോണ്ടുകൾ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ് ആണിത്. 

എന്നും അക്ഷരങ്ങൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ചിട്ടുള്ള മഹത്തായ ഒരു കലാകാരനാണ് നാരായണഭട്ടതിരി മാഷ്.  അതുകൊണ്ടും തന്നെ, ഭട്ടതിരി കാലിഗ്രാഫി - മലയാളം കാലിഗ്രാഫി ലോകപ്രശസ്തമാണ്.


അദ്ദേഹം നിർമ്മിച്ചിട്ടുള്ള ഒരു ഫോണ്ടാണ് കരുണ. ഇന്ന് മലയാളി ഡിസൈനേഴ്സ്, ടൈറ്റിലിനു വേണ്ടി ഒരുപാട് ഉപയോഗിക്കുന്ന ഒരു ഫോണ്ടാണ് കരുണ. അതിനുശേഷം ഇപ്പോൾ മലയാളികൾക്കായി നാരായണഭട്ടതിരി മാഷിൻറെ കരങ്ങളിൽ നിന്നും  പുതിയൊരു ഫോണ്ട് കൂടി പിറവിയെടുത്തിരിക്കുകയാണ് ഇവിടെ.

 "ചിങ്ങം" എന്നാണ് ഫോണ്ടിന് ഇട്ടിരിക്കുന്ന പേര്. നാരായണഭട്ടതിരി മാഷ് \ പേപ്പറിൽ വരച്ച എഴുതിയ ഡിസൈനാണ് ചിങ്ങം. രചന ഇൻസ്റ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രാഫി ആണ് ഫോണിൻറെ ടെക്നിക്കൽ വേർഷൻ എല്ലാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചിങ്ങം എന്നത് ഒരു യൂണികോഡ് ഫോണ്ടാണ്. 


ഈ ഫോണ്ട്ൻറെ പ്രത്യേകത എന്നത്, ടൈപ്പ് ചെയുമ്പോൾ അധികം സ്ഥലം അപഹരിക്കാതെ നമുക്ക് ഉപയോഗിക്കാം എന്നതാണ്.

ഈ ഫോണ്ട്ൻറെ വേറൊരു പ്രത്യേകത എന്നത്, "ർ" നു പകരം ആയിട്ടുള്ള പഴയ കുത്ത് വീണ്ടും വന്നിരിക്കുന്നു മലയാളത്തിൽ. അല്ലെങ്കിൽ നാരായണഭട്ടതിരി മാഷ് തിരികെ കൊണ്ടുവന്നിരിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാവുന്നതാണ്.

അത് കൂടാതെ ഇത് ഓപ്പൺ ലൈസൻസ് ആയതുകൊണ്ട് ആർക്ക് വേണമെങ്കിലും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.



Follow me on Instagram

Post a Comment

1 Comments