മഞ്ജരി - Manjari-Malayalam Free Font!
മഞ്ജരി എന്നാൽ മുത്തു് എന്നർത്ഥം. മലയാളത്തിലെ ഒരു വൃത്തത്തിന്റെ പേരുമാണതു്. ചിലങ്ക കൈയെഴുത്തുശൈലി ഫോണ്ടിനു ശേഷം സന്തോഷ് തോട്ടിങ്ങൽ രൂപകല്പന ചെയ്ത മഞ്ജരി ഫോണ്ട് ഒരു വിവിധോദ്ദേശ്യ ഫോണ്ടാണു്.
സാധാരണ കട്ടിയിലും, കൂടിയതും കുറഞ്ഞതുമായ കട്ടികളിലും മുന്ന് തരത്തിൽ ഈ ഫോണ്ട് ലഭ്യമാണു്. അക്ഷരങ്ങളുടെ വടിവിനു് സ്പൈരൽ ശൈലി ഉപയോഗിക്കുന്നു എന്നതാണു് ഈ ഫോണ്ടിന്റെ പ്രത്യേകത. വരകളുടെ അറ്റങ്ങൾ ഉരുണ്ട, ഒരേ കട്ടിയിലുള്ള വരകളാണു് ഉപയോഗിച്ചിരിക്കുന്നതു്.
കൂട്ടക്ഷരങ്ങൾ പരമാവധി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ലിപിസഞ്ചയമാണു് ഈ ഫോണ്ടിലുള്ളതു്. മലയാളത്തിനു പുറേമേ ഇംഗ്ലീഷ്/ലാറ്റിൻ അക്ഷരങ്ങളും ഈ ഫോണ്ടിലുണ്ട്.
Post a Comment
0 Comments